2010, മേയ് 12, ബുധനാഴ്‌ച

എന്റെ മുറ്റത്തെ Strawberry

മുറ്റമെന്ന് പറഞ്ഞാല്‍ ബാല്‍ക്കണിയാണ് കേട്ടോ.  mdയുടെ ഓഫീസ്സില്‍ പോയപ്പോള്‍ അവിടെ ഒരു ചെടിച്ചട്ടിയില്‍ നിന്ന് ഒരു   ചെറിയ സ്ട്രോബെറി   ചെടി കിട്ടി. വീട്ടില്‍ വന്ന് അതിനെ ബാല്‍ക്കണിയില്‍ വെച്ചു. ഇടക്കൊരു ദിവസ്സം ഞങ്ങളുടെ ജോലിക്കാരി ജെയിന്‍ അതിന്റെ കടയിലെ മണ്ണൊക്കെ ഒന്നിളക്കി കണ്ടു-എനിക്ക് സന്തോഷമായി.






ഞാന്‍ പറയാതെ ഇവള്‍ക്ക് നല്ല ബുദ്ധി തോന്നിയതിനാല്‍ ഞാനവളെ ‍ അല്പം പുകഴ്ത്തി-“നീ കടയിളക്കിയതിനാല്‍ ചെടി നന്നായി വളരാന്‍ തുടങ്ങി”.പിന്നെ ജെയിന്‍  ഇടക്കിടക്ക് ഇതു ചെയ്തു തുടങ്ങി-ഒരു ദിവസ്സം ചെടി ഉണങ്ങിപ്പോയി.എനിക്ക് സങ്കടമായി-എത്ര മോഹിച്ച് ഞാന്‍ നട്ടതാണ്-



  

അവസരം കിട്ടിയപ്പോള്‍ വിണ്ടും ഓഫീസ്സില്‍ പോയി.പ്രധാന കാര്യം സ്ട്രോബെറി ചെടി തന്നെ.ഈ തവണ ജെയിനോട് പറഞ്ഞു-ഈ ചെടിയെ ഞാന്‍ ശ്രദ്ധിച്ചോളാം.





അതൊരു    ഭംഗിയുള്ള ചെടിയായി വളര്‍ന്നു. മുട്ടിട്ടു-വെളുത്ത പൂക്കള്‍ വിരിഞ്ഞു. പൂക്കള്‍ പിങ്ക് സ്ട്രോബെറി പഴങ്ങളായി മാറി.


ബാല്‍ക്കണിയിലെ പൂക്കളില്‍ എന്നും തേന്‍ കുടിക്കാനെത്തുന്ന കുറെ സുന്ദരികിളികളുണ്ട്-peacock blueമുകളിലും,താഴെ മഞ്ഞയുമാണവരുടെ നിറം.കലപില ശബ്ദ്ധമുണ്ടാക്കി എന്നും അവര്‍ വരും-എനിക്കവരെ കാണാനും,ശബ്ദ്ധം കേള്‍ക്കാനും വലിയ ഇഷ്ടമാണ്.









ഇവരില്‍ നിന്ന് സ്ട്രോബെറി പഴം രക്ഷിക്കാനായി ഞാന്‍ അതിനെ പോളിത്തീന്‍ കവര്‍ ഇട്ട് പൊതിഞ്ഞു വെച്ചു.രണ്ടു മാസത്തെ എന്റെ കാത്തിരിപ്പിനു ഫലമുണ്ടായി.അറ്റ് ലാസ്റ്റ്-നല്ലമണമുള്ള നിറമുള്ള ,രുചിയുള്ള സ്ട്രോബെറി പഴങ്ങളിതാ


34 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

ഇതിന്റെ പഴം തിന്നിട്ടുണ്ടെലും ഇപ്പഴാ ഇത് കാണുന്നെ

ramanika പറഞ്ഞു...

its lovely!

ശ്രീ പറഞ്ഞു...

ഹായ്... ഇതിങ്ങനെ വീട്ടിലും ഉണ്ടാകുമല്ലേ?

Typist | എഴുത്തുകാരി പറഞ്ഞു...

കണ്ടിട്ടു കൊതിയാവുന്നു. ഇത്തരം ചെറിയ ചെടിയിലാണല്ലേ ഇതുണ്ടാവുന്നതു്. അറിയില്ലായിരുന്നു.

ബയാന്‍ പറഞ്ഞു...

പൂത്തുകണ്ടതില്‍ സന്തോഷം; നിറയെ സ്റ്റ്രോബറി പഴങ്ങളും പൂക്കളുമുള്ള ഒരു വലിയ ചട്ടിവാങ്ങികൊണ്ടുവന്നു വെച്ചു കാലുവളരുന്നോ കൈ വളരുന്നോ എന്നു നോക്കി പരിപാലിച്ചിട്ടും എന്റെ കയ്യില്‍ നിന്ന് ഉണങ്ങിപ്പോയി. പഴങ്ങള്‍ സൂപര്‍മാര്‍കറ്റില്‍ കിട്ടും. അങ്ങിനെയല്ലല്ലോ വീട്ടുമുറ്റത്തുണ്ടാവുന്നത്.

ഹംസ പറഞ്ഞു...

ഫോട്ടോകള്‍ വലുപ്പം കൂടിയതുകൊണ്ടാവാം ഒരു സൈഡിലേക്ക് നീങ്ങിപ്പോയി .!

ഗീത രാജന്‍ പറഞ്ഞു...

ഇവിടെ strawberry farm കണ്ടിട്ടുണ്ട് ..ഇങ്ങനെ വീട്ടില്‍ ചെടി ചട്ടിയില്‍ ആദ്യമായാ..കൊള്ളാം

jyo.mds പറഞ്ഞു...

അനൂപ്-ഞാനും ഇവിടെവെച്ചാണ് ഈ ചെടി കണ്ടത്

രമണിക-വന്നതിന് നന്ദി

ശ്രീ-ഇവിടത്തെ കാലാവസ്ഥ ഇതിന് പറ്റിയതാണ്

എഴുത്തുകാരി-മുറ്റത്ത് വെച്ചാല്‍ ഇതിലും നന്നായേനെ-കാരണം ഇതൊരു ക്രീപ്പര്‍ ആണ്-ചെടിചട്ടി ഇതിനു പറ്റിയതല്ല.

ബായന്‍-തണുത്ത കാലാവസ്ഥയും ആവശ്യമാണീ ചെടിക്ക്.

ഹംസ-ഫോട്ടോസ് ശരിയാക്കിയിട്ടുണ്ട്-നന്ദി

ഗീത-താഴെ മണ്ണില്‍ വെച്ചിരുന്നെങ്കില്‍ ഇതിലും നന്നായേനെ-

ഒഴാക്കന്‍. പറഞ്ഞു...

oru pazam enikkum tarumoo..?

പട്ടേപ്പാടം റാംജി പറഞ്ഞു...

ഞാനും ഇത് ആദ്യമായിട്ട് കാണുന്നതാ.
പണ്ട് നമ്മുടെ നാട്ടില്‍ ഞാനൊക്കെ ചെറുതായിരിക്കുമ്പോള്‍ പനി വരുന്ന സമയത്ത്‌ "പനികൂര്‍ക്ക" (വേറെ പേര് ഉണ്ടോ എന്നറിയില്ല)എന്ന് പറയുന്ന ഒരു ഔഷധ സസ്യത്തിന്റെ (എല്ലാ വീടുകളിലും ഉണ്ടായിരുന്നത്)ഇല പിഴിഞ്ഞ് നീര് കുടിക്കാന്‍ തരും. പനി ഉടനെ മാറുകയും ചെയ്യും.
അതിന്റെ ഇലയുടെ ഒരേകദേശ രൂപവും പനുപനുപ്പും സ്റൊബറിയുടെ ഇലയില്‍ കണ്ടു.
ഇതിന്റെ പഴം മാത്രമല്ല, പൂവും ഇലയും വളരെ മനോഹരം.

ദിവാരേട്ടN പറഞ്ഞു...

ഫോട്ടോ നന്നായതുകൊണ്ട് ഒരു strawberry ചെടിയെ ആദ്യമായി "ജീവനോടെ" കണ്ടു എന്ന് തന്നെ പറയാം...

jyo.mds പറഞ്ഞു...

ഒഴാക്കന്‍-ഹിഹി
റാംജി-പനികൂര്‍ക്കയുടെ അത്ര കട്ടിയില്ല ഇതിന്റെ ഇലകള്‍
ദിവാരേട്ടന്‍-ജീവനോടെ-കൊള്ളാം

മഴവില്ല് പറഞ്ഞു...

സ്ട്രോബെറി ചെടി ആദ്യം കാണുകയാണ് ,നന്നായിരിക്കുന്നു . നല്ലപോലെ ചെടിയെ പരിപാലിക്കുന്ന ആളാണ് ജ്യോ എന്ന് മനസ്സിലായി . അഭിനന്ദനങ്ങള്‍

jyo.mds പറഞ്ഞു...

മഴവില്ല്-ശരിയാ-എനിക്ക് ചെടികളും,പൂക്കളും,പക്ഷികളും,മൃഗങ്ങളും ജീവനാണ്.

krishnakumar513 പറഞ്ഞു...

നല്ല ചിത്രങ്ങളും, ചെറു വിവരണവും. മൂന്നാറിനടുത്ത് കുണ്ടളയിലും,മാട്ടുപ്പെട്ടിയിലുമെല്ലാം ഇത് നന്നായി വളരുന്നുണ്ട്.

jyo.mds പറഞ്ഞു...

krishnakumar,തണുത്ത കാലാവസ്ഥ കാരണമാവാം അവിടെയൊക്കെ ഇത് വളരുന്നത്-മൂന്നാറില്‍ ഒരിക്കലെങ്കിലും പോകണമെന്നുണ്ട്.

ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

അതിമനോഹരമായ ഒരു ചിത്രം!!!
ഹൃദയംനിറഞ്ഞ ആശംസകള്‍!!

jyo.mds പറഞ്ഞു...

ജോയ്-വന്നതിനും,വായിച്ചതിനും നന്ദി

anupama പറഞ്ഞു...

Dear Jyo,
Good Evening!
So tempting strawberries in your balcony!wow!your hardwork led you to the success!
Congrats!:)yummy fruits!
http://anupama-sincerlyyours-ml.blogspot.com
Wishing you a wonderful weekend,
Sasneham,
Anu

എന്‍.ബി.സുരേഷ് പറഞ്ഞു...

അപ്പോൾ വേണമെങ്കിൽ സ്ട്രോബറി ഫ്ലാറ്റിലും പഴുക്കും അല്ലേ.
നന്നായി. നല്ല യത്നം. നല്ല ചിത്രങ്ങളും.
ഇതു കണ്ടപ്പോൾ എനിക്ക് സുസ്മേഷ് ചന്ദ്രോത്തിന്റെ ഹരിതമോഹനം എന്ന കഥ ഓർമ്മ വന്നു. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ മരം നട്ടുവളർത്തുന്ന ഒരാളുടെ കഥ. മാതൃഭൂമിയിൽ വന്നത്.

Readers Dais പറഞ്ഞു...

kollalo strawberry :)

Anil cheleri kumaran പറഞ്ഞു...

കൊള്ളാം നല്ല സംരംഭം.

jyo.mds പറഞ്ഞു...

Anu,thank you

Readers Dais,Kumaran-എന്റെ ഒരു pass time hobby.വന്നതില്‍ സന്തോഷം

jyo.mds പറഞ്ഞു...

സുരേഷ്-വന്നതില്‍ സന്തോഷം-D.D.Malayalam ത്തില്‍ ഒരു ഇന്റെര്‍വ്യൂ കണ്ടതോര്‍ക്കുന്നു-അദ്ദേഹത്തിന്റെ പേര്‍ സുസ്മേഷ് ആയിരുന്നോവെന്ന് ഓര്‍മ്മ വരുന്നില്ല.

Sulfikar Manalvayal പറഞ്ഞു...

നല്ല ചിത്രം.
അതിനേക്കാള്‍ ഭംഗിയായി കേട്ടോ ഓരോ ഖട്ടങ്ങളിലുമുള്ള വിവരണങ്ങള്‍.
ഇനിയും ഇത്തരം പ്രതീക്ഷിച്ചോട്ടെ.

jyo.mds പറഞ്ഞു...

Sulfi-സന്ദര്‍ശനത്തിന് നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

തിരുമുറ്റം മുഴുവൻ ഓമൽ കാഴ്ച്ചകളാണല്ലോ...
ഭംഗിയുള്ള ബാൽ കണി !

jyo.mds പറഞ്ഞു...

ബിലാത്തിപട്ടണം -വന്നതിനും,അഭിപ്രായത്തിനും നന്ദി.

വീകെ പറഞ്ഞു...

സ്ട്രോബറി പഴം തിന്നിട്ടുണ്ടെങ്കിലും അതിന്റെ ചെടി കാണുന്നത് ആദ്യമാണ്. അതു വളർത്തി എടുക്കാനുള്ള ആ വാസനക്ക് “അഭിവാദ്യങ്ങൾ..”

Kalavallabhan പറഞ്ഞു...

ഈ സ്ട്രോബറി കാഴ്ചയിൽ മയങ്ങിയിരിക്കുകയാണോ ?
പുതുതായൊന്നുമില്ലേ ?
ഈ സാധനം അടിമുടിയൊന്ന് കാട്ടിതന്നതിനു താങ്കളുടെ എംഡിക്കും നന്ദി.

അക്കേട്ടന്‍ പറഞ്ഞു...

നല്ല വിവരണം ...എനിക്ക് ഇഷ്ടപ്പെട്ടു... പിന്നെ ഫോട്ടോസ് ഗംഭീരം എന്ന് പറയാതെ പറ്റില്ല

jyo.mds പറഞ്ഞു...

വീ.കെ,അക്കേട്ടന്‍,Kalavallabhan
വായിച്ചതിനും,അഭിപ്രായത്തിനും നന്ദി

ദിയ കണ്ണന്‍ പറഞ്ഞു...

strawberry in a pot?? thank you for the idea...:) :) :) :)

ഉപാസന || Upasana പറഞ്ഞു...

സ്ട്രാബറിയുടെ ഋതുഭാവങ്ങള്‍:-)