2010, മേയ് 12, ബുധനാഴ്‌ച

എന്റെ മുറ്റത്തെ Strawberry

മുറ്റമെന്ന് പറഞ്ഞാല്‍ ബാല്‍ക്കണിയാണ് കേട്ടോ.  mdയുടെ ഓഫീസ്സില്‍ പോയപ്പോള്‍ അവിടെ ഒരു ചെടിച്ചട്ടിയില്‍ നിന്ന് ഒരു   ചെറിയ സ്ട്രോബെറി   ചെടി കിട്ടി. വീട്ടില്‍ വന്ന് അതിനെ ബാല്‍ക്കണിയില്‍ വെച്ചു. ഇടക്കൊരു ദിവസ്സം ഞങ്ങളുടെ ജോലിക്കാരി ജെയിന്‍ അതിന്റെ കടയിലെ മണ്ണൊക്കെ ഒന്നിളക്കി കണ്ടു-എനിക്ക് സന്തോഷമായി.






ഞാന്‍ പറയാതെ ഇവള്‍ക്ക് നല്ല ബുദ്ധി തോന്നിയതിനാല്‍ ഞാനവളെ ‍ അല്പം പുകഴ്ത്തി-“നീ കടയിളക്കിയതിനാല്‍ ചെടി നന്നായി വളരാന്‍ തുടങ്ങി”.പിന്നെ ജെയിന്‍  ഇടക്കിടക്ക് ഇതു ചെയ്തു തുടങ്ങി-ഒരു ദിവസ്സം ചെടി ഉണങ്ങിപ്പോയി.എനിക്ക് സങ്കടമായി-എത്ര മോഹിച്ച് ഞാന്‍ നട്ടതാണ്-



  

അവസരം കിട്ടിയപ്പോള്‍ വിണ്ടും ഓഫീസ്സില്‍ പോയി.പ്രധാന കാര്യം സ്ട്രോബെറി ചെടി തന്നെ.ഈ തവണ ജെയിനോട് പറഞ്ഞു-ഈ ചെടിയെ ഞാന്‍ ശ്രദ്ധിച്ചോളാം.





അതൊരു    ഭംഗിയുള്ള ചെടിയായി വളര്‍ന്നു. മുട്ടിട്ടു-വെളുത്ത പൂക്കള്‍ വിരിഞ്ഞു. പൂക്കള്‍ പിങ്ക് സ്ട്രോബെറി പഴങ്ങളായി മാറി.


ബാല്‍ക്കണിയിലെ പൂക്കളില്‍ എന്നും തേന്‍ കുടിക്കാനെത്തുന്ന കുറെ സുന്ദരികിളികളുണ്ട്-peacock blueമുകളിലും,താഴെ മഞ്ഞയുമാണവരുടെ നിറം.കലപില ശബ്ദ്ധമുണ്ടാക്കി എന്നും അവര്‍ വരും-എനിക്കവരെ കാണാനും,ശബ്ദ്ധം കേള്‍ക്കാനും വലിയ ഇഷ്ടമാണ്.









ഇവരില്‍ നിന്ന് സ്ട്രോബെറി പഴം രക്ഷിക്കാനായി ഞാന്‍ അതിനെ പോളിത്തീന്‍ കവര്‍ ഇട്ട് പൊതിഞ്ഞു വെച്ചു.രണ്ടു മാസത്തെ എന്റെ കാത്തിരിപ്പിനു ഫലമുണ്ടായി.അറ്റ് ലാസ്റ്റ്-നല്ലമണമുള്ള നിറമുള്ള ,രുചിയുള്ള സ്ട്രോബെറി പഴങ്ങളിതാ