2010, ഫെബ്രുവരി 28, ഞായറാഴ്‌ച

എന്റെ ഓമന[ഒന്നാം ഭാഗം]

ടാന്‍സാനിയായില്‍ കഴിയുന്ന കാലം. വലിയ വീട്-മുന്‍ വശത്തു നീണ്ടു കിടക്കുന്ന   പൂന്തോട്ടം- പിറകില്‍   വഴിതിനയും, തക്കാളിയും,കോവയ്ക്കായും,....നിറഞ്ഞപച്ചക്കറിത്തോട്ടം.


പിന്നെഫ്ലോറ [housegirl], ഫ്ലോറയുടെ ഭര്‍ത്താവ് ജോണ്‍[gardener],അവരുടെമൂന്നുകുട്ടികള്‍[രെജീന,ഐറീന്‍,
ആന്റണി] താമസ്സിക്കുന്ന വീട്. ഒരു മൂലയിലായി മൂന്നു മുറിയുള്ള dog shed. കൂടിനുമുന്നില്‍ കമ്പി   വേലികെട്ടിയ ഒരു platform[നായകള്‍ക്ക് വെയിലുകൊള്ളാനാവാം].

 എനിക്ക് നായകളോട് വലിയ ഇഷ്ടമാണ്.അതുകൊണ്ട് ആ നായക്കൂടിനടുത്തു ചെന്ന് അവിടത്തെ അന്തേവാസികളോട് അടുക്കാന്‍ ഞാന്‍ ശ്രമം തുടങ്ങി. ടോമി[male dog] അപരിചിതരെ കടിക്കും. വളരെ aggressive ആയി എന്നെ കണ്ടപ്പോള്‍ കുരയ്ക്കാന്‍തുടങ്ങി. ഹാപ്പി[female]സ്ത്രീസഹജമായ dignity പാലിച്ച് അതികം ബഹളം വെക്കാതെ അടുത്ത് നില്‍പ്പുണ്ട്.ഈ ടോമി എന്ന ഭീകരനെ എങ്ങിനെ എന്റെ ചൊല്‍പ്പടിക്കു കൊണ്ടുവരും എന്ന ചിന്തയിലാണ്ടു ഞാന്‍.

 
                ടാന്‍സാനിയയില്‍ ഞങ്ങള്‍ താമസ്സിച്ചിരുന്ന വീട് 

രാത്രി പത്തു മണിയായാല്‍ ഇവരെ തുറന്നു വിടും.ഇവരോട് ദോസ്തി കൂടാനായി ഞാനും,MDയും ഇവര്‍ക്ക് അടുക്കള ജനലിലൂടെ ബ്രെഡ് എന്നും കൊടുക്കാന്‍ തുടങ്ങി.
പിന്നീട് ഞങ്ങളെ കണ്ടാല്‍ അവര്‍ ബഹളം കൂട്ടാറില്ല.

ഒരു ദിവസ്സം-വൈകുന്നേരം വീടിനു ചുറ്റും നടക്കാന്‍ ഇറങ്ങിയതാണ്.പെട്ടന്നാണ് ടോമി മുന്നില്‍ നില്‍ക്കുന്നതു കണ്ടത്-ഭയം കൊണ്ട് ഞങ്ങള്‍ മരവിച്ചു നിന്നു-ഞാന്‍ ചങ്ങാത്തം കൂടാനായി വിറക്കുന്ന സ്വരത്തില്‍ ടോ..മീ‍മീ‍..ടോ..മീമീ...എന്നു വിളിക്കാനും.MDക്ക് നായക്കളെ പേടിയാണ്.നമ്മുടെ ടോമി 6അടി ഉയരമുള്ള കന്‍പിവേലി high jump ചെയ്താണ് ഊരുചുറ്റുന്നത്.അവന് സ്വാഹിളിയേ മനസ്സിലാവൂ!!![അവനെ ഒരു പോലീസ്സുകാരന്‍ trainചെയ്തിട്ടുണ്ടത്രെ]. പക്ഷേ ഞങ്ങളെ അതിശയിപ്പിച്ചുകൊണ്ട്  അവന്‍ പതുക്കെ വാലാട്ടി  അടുത്തുവന്നു  masterന്റെ ഉത്തരവിനായി തല കുനിച്ച് കാത്തു നിന്നു!!   പതുക്കെ    ഞാനവനെ തലോടി. അവന്‍  ചെവിയൊക്കെ മടക്കി ചിരിക്കുന്ന കണ്ണുകളോടെ  വാലാട്ടി സ്നേഹമറിയിച്ചു.


അപ്പോളാണ് ‘ടോമി,നക്കൂജ്യാ [come here]-ടോണ്ട കൂളേ’[go inside]എന്നു പറഞ്ഞ് ജോണ്‍ ഓടിയെത്തുന്നത്-ടോമി പതുക്കെ വാല്‍ താഴ്ത്തി കൂടിനുള്ളില്‍ കയറി.അന്നു മുതല്‍ mdയും നായക്കളെ സ്നേഹിക്കാന്‍ തുടങ്ങി.

പിറ്റേ ദിവസ്സം മുതല്‍ ജോണിന്റെ സഹായത്തോടെ ടോമി-ഹാപ്പി മാരെ ഞാന്‍ രാവിലേയും വൈകുന്നേരവും നടക്കാന്‍ പുറത്തിറക്കി തുടങ്ങി-പിന്നീട് ഞാന്‍ തനിയെ അവരെ എന്നും morning-evening walkന് കൊണ്ടുപോയിത്തുടങ്ങി.

പലപ്പോഴും രാത്രി പുറത്തേക്ക് നോക്കുമ്പോള്‍     ഡാനിയല്‍ എന്ന night watchmanഉറങ്ങുന്നതും ടോമി വീടിനു ചുറ്റും കാവല്‍ നടക്കുന്നതും കാണാറുണ്ട്.തികച്ചും വിശ്വസ്തനായ ഒരു കാവല്‍ക്കാരനായിരുന്നു അവന്‍.

ഒരു ദിവസ്സം അവനെ rabies vaccination കൊടുക്കാനായി ഞങ്ങളൊരു veterinary doctorറെ വരുത്തി.സകല സജ്ജീകരണങ്ങളായാണ് അയാള്‍ വന്നത്-ടോമിയുടെ വായ്, ലെതര്‍ മാസ്ക് കൊണ്ട് കെട്ടി,അവനെ ബലമായി പിടിച്ചാണ് injection കൊടുത്തത്-


എങ്ങിനേയാണന്നറിയില്ല-മാസ്ക് ഊരിയതോടെ അവന്‍ ഡോക്ടറെ കാലില്‍ കടിച്ചു-ജോണ്‍ പിടിച്ചതിനാല്‍ പല്ലൊന്നു കൊണ്ടേ ഉള്ളൂ-ഡോക്ടര്‍ പേടിച്ച് വിയര്‍ത്തു കുളിച്ചു-

പിന്നീട്  ഇവനെ കുത്തിവെയ്ക്കാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായിട്ടില്ല.

കുറച്ചു മാസങ്ങള്‍ക്ക് ശേഷം ടോമി-ഹാപ്പി ദമ്പതികള്‍ക്ക് 7 കുഞ്ഞുങ്ങള്‍ ജനിച്ചു-എനിക്കു കുറേ സന്തോഷം ഉളവാക്കിയ ഒരു സംഭവമായിരുന്നു ഇത്.

[തുടരും]