2009, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

കാശിത്തുമ്പയും തുബികളും





മാവേലിയെ വരവേല്‍പ്പാനായി വീടിനു ചുറ്റും കാശിതുബ പൂത്തു.മുറ്റമടിച്ചു ചാണകവെള്ളം തെളിച്ചു കഴിഞ്ഞാല്‍ പിന്നെ കൊച്ചു ചാണകം കൊണ്ടു പൂക്കളമൊരുക്കനായി കളം മെഴുകും. ഞാനുംഅനിയത്തിയുംകാശിത്തുമ്പയും,മുക്കുറ്റിയും,തുമ്പപൂവും, 
നന്ദ്യാര്‍വട്ടവും,ചെംബരത്തിയും,തെച്ചിയും ക്കെ കൈതഓല മെടഞ്ഞ പൂക്കുടകളില്‍      ശേഖരിക്കും-വര്‍ണശബളമായ പൂക്കളം. 

കൈയ്യാലയില്‍ കളിമണ്ണു കൊണ്ടുണ്ടാക്കിയ ത്രിക്കാകരപ്പന്‍. അവരുടെ നാലുവശത്തും നിരയായി കുത്തിവെച്ച ഈര്‍കിളികളില്‍ നിറയെ   കോര്‍ത്ത കാശിത്തുമ്പപൂക്കല്‍. ആറാപ്പു വിളിയുടെ ആരവം.ഓണവെയിലില്‍ മുറ്റത്തു പറ്ക്കുന്ന തുബികള്‍.കുമ്മാട്ടി പുല്ലു വെച്ചുകെട്ടിമാനത്തു നില്‍ക്കുന്ന വാളമ്പുളിങ്ങ എത്തിച്ചു പൊട്ടിക്കും കുമ്മാട്ടി....എന്നു പാടി പടിയിറങ്ങുന്ന കുമ്മാട്ടികുട്ടികള്‍.

ഇതൊക്കെ വെറുതെ ഓര്‍ത്തുപോയി. Sep 6thനു നെയ്റോബി അയ്യപ്പ ക്ഷേത്രത്തിലും ആഘോഷിച്ചു ഓണം-മുടക്കു ദിവസ്സം നോക്കി.ഇവിടെ മുന്നൂറിലധികം മലയാളി കുടുബങ്ങളുണ്ട്. പ്ലാസ്റ്റിക് വാ‍ഴ ഇലകളില്‍ ഗംഭീരമായ ഓണസദ്യ-പപ്പടവും,ഉപ്പേരിയും,അടപ്രഥമനും...ഉള്ളഓണസദ്യ. 





 അബലത്തിനു മുന്നില്‍ റോസാപൂക്കളും,ജമന്തിപൂക്കളും കൊണ്ട് അലങ്കരിച്ച മനോഹരമായ പൂക്കളം.

ഓനത്തപ്പനും, കുമ്മാട്ടികളിയും, ആര്‍പ്പുവിളിയുമില്ലാതെ, നിശബ്ദമായി ഒരു  ഓണം  കൂടി  കടന്നു പോയി.

[നെയ്റോബി കെനിയയുടെ തലസ്ഥാനമാണ്‌]


14 അഭിപ്രായങ്ങൾ:

നിരക്ഷരൻ പറഞ്ഞു...

അല്‍പ്പം വൈകി എങ്കിലും...
ഓണാശംസകള്‍ ...

jyo.mds പറഞ്ഞു...

നന്ദി.

വയനാടന്‍ പറഞ്ഞു...

വൈകിപ്പോയെങ്കിലും മനസ്സു നിറഞ്ഞു.
കെനിയയിലും ഓണമെത്തിയല്ലോ

jyo.mds പറഞ്ഞു...

ഒത്തു ചേരാനുള്ള ഒരു അവസരം

ശാന്ത കാവുമ്പായി പറഞ്ഞു...

കെനിയയിലായിട്ടും ഓണവും മലയാളവും മറന്നില്ലല്ലോ.ആശംസകൾ.

ശ്രീ പറഞ്ഞു...

നെയ്‌റോബിയില്‍ ആണെങ്കിലും കഴിയുന്ന വിധമെല്ലാം ഓണം ആഘോഷിച്ചതു തന്നെ വലിയ കാര്യം. നാട്ടില്‍ നിന്നു മാറി നില്‍ക്കുമ്പോഴേ ഇത്തരം ആഘോഷദിവസങ്ങളുടെ ശരിയ്ക്കുള്ള വില അറിയൂ... അല്ലേ?

[അക്ഷരത്തെറ്റുകള്‍ ശ്രദ്ധിയ്ക്കുമല്ലോ... കാശിത്തുമ്പ എന്നല്ലേ?]

jyo.mds പറഞ്ഞു...

ശാന്ത,സന്ദര്‍ശനത്തിനും,അഭിപ്രായത്തിനും,നന്ദി.കുറെ കാലമായി മലയാളം എഴുതാറില്ല.എഴുതാന്‍ പഠിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി.ബ്ലോഗ് ഗുരുവിനും,keymanനും നന്ദി.

ശ്രീ,അക്ഷരതെറ്റൂ ചൂണ്ടി കാണിച്ചതിനു നന്ദി.എന്തുചെയ്തിട്ടും കാശിത്തുബ ശരിയാവുന്നില്ല.മറ്റെ ബ എഴുതുന്നതിനു ഏതു ഇംഗ്ലീഷ് അക്ഷരങ്ങളാണു വെണ്ടത്?

ശ്രീ പറഞ്ഞു...

തുമ്പ = thumpa

ഇവിടെ നിന്ന് കീമാനും എങ്ങനെയൊക്കെ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാം എന്നതിന്റെ ലേ ഔട്ടും കിട്ടും. :)

jyo.mds പറഞ്ഞു...

വളരെ നന്ദി.മലയാളം മെച്ചപ്പെടുത്താന്‍ ശ്രമിക്കാം.

siva // ശിവ പറഞ്ഞു...

ലോകം എമ്പാടുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുന്നുവെന്ന് അറിയുന്നതില്‍ അതിയായ സന്തോഷം തോന്നുന്നു...

Bijoy പറഞ്ഞു...

Dear Blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://jyo-jeevithayatra.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

jyo.mds പറഞ്ഞു...

ശിവ, അഭിപ്രായത്തിനു നന്ദി--
അങ്ങിനെ കൊല്ലത്തിലൊരിക്കലെങ്കിലും ഒരു സദ്യ ഉണ്ണാന്‍ അവസരം കിട്ടും--സെറ്റ് മുണ്ടു ധരിച്ച മലയാളികളെ കാണാനും.

Sureshkumar Punjhayil പറഞ്ഞു...

Ashamsakal...!!!

jyo.mds പറഞ്ഞു...

suresh kumar,നന്ദി