2010, മാർച്ച് 10, ബുധനാഴ്‌ച

എന്റെ ഓമന[രണ്ടാം ഭാഗം]

ടോമി-ഹാപ്പി നായദമ്പതികള്‍ക്ക് പിറന്ന  പപ്പീസ്സ് -പലനിറങ്ങളില്‍- ബ്രൌണ്‍, കറിപ്പില്‍ വെളുത്ത പുള്ളിയുള്ളവന്‍, വെളുപ്പില്‍ ബ്രൌണ്‍ കലര്‍ന്നത്...ഇങ്ങിനെ ചന്തമുള്ള 7 ഓമനക്കുട്ടികള്‍.






എനിക്ക് കണ്ണു ചിമ്മി കരയുന്ന നിഷ്കളങ്കരായ പപ്പികുട്ടികളെ  എടുത്ത് ഓമനിക്കണമെന്നുണ്ട്-അവരുടെ അമ്മയ്ക്ക് ദേഷ്യം വന്നാലോ എന്ന ഭയം.ഹാപ്പിയെന്ന അവരുടെ അമ്മയ്ക്ക് പാലും,കോഴിമുട്ടയും കൊടുക്കുമ്പോള്‍ ,ടോമിയുടെ മുഖത്തെ ഭാവം രോഷമാണോന്നൊരു സംശയം.






പട്ടികുട്ടികള്‍ക്ക് ടാന്‍സാനിയയില്‍ വലിയ demand ആണ്-കാരണം കള്ളന്മാര്‍ക്ക്[ക്ഷാമമില്ല!] നായക്കളെ വളരെ പേടിയാണ്.പല കൂട്ടുകാരും അവരെ ബുക്ക് ചെയ്തു.ഒരെണ്ണത്തിനെ എനിയ്ക്കും വേണമെന്നു തോന്നി.കാരണം ടോമി-ഹാപ്പിമാര്‍ house packageല്‍ പെടുന്നു[അവര്‍ house ownerന്റെ വകയില്‍ പെടുന്നു]ഒരു പപ്പികുട്ടിയെ ദത്തെടുക്കാന്‍ ഞാനും തീരുമാനിച്ചു.




പപ്പിക്കുട്ടികള്‍ കളിക്കുന്നതും നോക്കി അവരുടെ proud parents കിടക്കുന്നതു കാണാന്‍ നല്ല രസമായിരുന്നു.കുറച്ച് ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ ഞാന്‍ ഇവര്‍ക്ക് അടുക്കളഭാഗത്തു ഒരു പാത്രത്തില്‍ പാല്‍ കൊടുക്കാന്‍ തുടങ്ങി.

അതില്‍ ഒരു തൊപ്പയുള്ള ഇട്ടികണ്ടപ്പന്‍  എന്റെ ശ്രദ്ധ പിടിച്ചുപറ്റി.അവന്‍ മറ്റുള്ളവരെ ഇടിച്ചു നീക്കി പാല്‍ മുഴുവന്‍ അകത്താക്കും.ഞാന്‍ കൂടിന്റെ അടുത്തു ചെന്നാല്‍ അവന്‍ കമ്പിവേലിയിലൂടെ നുഴഞ്ഞ് പുറത്തു ചാടും-അവന്റെ രൂപം കാരണം ഞാനവനെ fluffy എന്നു വിളിച്ചു. പലരും അവന്റെ ലുക്ക് കണ്ട് അവനെ  സിംബാ[സിംഹം]എന്നു വിളിച്ചു.ഇവന് ടോമിയുടെ നിറവും,ഹാപ്പിയുടെ സ്വഭാവവുമാണ്.


ഒന്നര മാസം കഴിഞ്ഞപ്പോള്‍ ഫ്ലഫിയെയൊഴിച്ച് ബാക്കിയെല്ലാവരേയും കൂട്ടുകാര്‍ കൊണ്ടുപോയി..

ഇവനെ കൂടിനു പുറത്തുകൊണ്ട് വന്ന് പാല്‍ ,ബ്രെഡ് തുടങ്ങിയതു കൊടുക്കുന്നതു പതിവായി.കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ നിഴല്‍ കണ്ടാല്‍ തുടങ്ങും അവന്റെ കരച്ചില്‍-എന്നെ വിളിക്കുന്നത് ഒരു പ്രത്യേക തരത്തിലുള്ള കരയുന്ന കുരയോടെയാണു‍-അവന്റെ ഉച്ച ഭക്ഷണം [chicken/fish-rice]പ്രത്യേകമായി പാകം ചെയ്യാന്‍ തുടങ്ങി.ഇവന് കൂട്ടില്‍ കിടക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ എല്ലായിപ്പോളും കുരയും ബഹളവുമാണ്.

ഒരു ദിവസ്സം house owner ഇവനെക്കുറിച്ച് പരാതിയുമായെത്തി.ഞങ്ങളുടെ വീടിന്റെ പുറകില്‍ താമസ്സിക്കുന്ന ഇറ്റാലിയന്‍ കപ്പിള്‍ ഇവന്റെ കുരയെക്കുറിച്ച് complain ചെയ്തത്രെ.പോകുന്ന വഴിയ്ക്കു അവര്‍ പറഞ്ഞു-‘ഇവനെ പോലെ ഒരു നായക്കുട്ടി ഉണ്ടാവുകയാണെങ്കില്‍ എനിയ്ക്കും ഒരെണ്ണം വേണം’[ഞാന്‍ ഉള്ളില്‍ ചിരിച്ചു-ഇവന്റെ ചന്തം കണ്ടിട്ടാവം]. വലിയ ബഹളം വെയ്ക്കുമ്പോള്‍ അവനെ തുറന്നു വിടാനുള്ള നിര്‍ദ്ദേശം നല്‍കി.

അവനെക്കുറിച്ചെന്നും ഫ്ലോറ പരാതിയുമായെത്തും-അവന്‍ അവരുടെ ഭക്ഷണമുണ്ടാക്കുന്ന wooden spatulaകടിച്ചു മുറിച്ചെന്നും,കുട്ടികളുടെ ഡ്രെസ്സ് കടിച്ചു കീറിയെന്നും...ഇങ്ങിനെ പല തന്തോന്നിത്തരങ്ങളും.ഇതിനൊക്കെ ഞാന്‍ കോപെന്‍സേഷനും കൊടുത്തു തുടങ്ങി.എന്റെ ലാളന അവനെ വഷളാക്കി എന്നാണവര്‍ പറഞ്ഞത്.





പക്ഷേ ഏറ്റവും തമാശയുള്ള കാര്യം അവന്‍ അപരിചിതരെ കണ്ടാല്‍ കുരക്കില്ല എന്നതാണ്!!അതിനാല്‍ അവനെ train ചെയ്യാന്‍ പൊലീസ്സ് ക്യാമ്പില്‍ നിന്നു ഒരാളെ വരുത്തി.അവനെ sit,stand,run,shoot...എന്നൊക്കെ പഠിപ്പിക്കുന്നതു ഞാന്‍ കൌതുകത്തോടെ നോക്കികണ്ടു.


അവനെ കുരക്കാന്‍ പഠിപ്പിക്കാന്‍ അയാളേറെ ബുദ്ധിമുട്ടി-ഒരു മാസ്ക് ഇട്ട് വേഷം മാറി വന്നു അവനെ പേടിപ്പിച്ചും അടിച്ചും ഒക്കേയാണ് അതിനായി ശ്രമിച്ചത്-!അവന്‍ സ്വഭാവത്തില്‍ അല്പം മെച്ചപ്പെട്ടുവോ എന്നു പറയാന്‍ വയ്യ.

  അങ്ങിനെയിരിക്കുമ്പോളാണ്  പെട്ടെന്ന് ഹൌസ്സ് ഓണര്‍ ആ വീട് വില്‍ക്കുന്നതു-പിന്നെ ഒരു മാസത്തിനുള്ളില്‍ ഞങ്ങളവിടന്ന് ഷിഫ്റ്റ് ചെയ്തു.പുതിയവീട്ടില്‍ പോകുമ്പോള്‍ ടോമി-ഹാപ്പിമാരെകൊണ്ടുപോകാനായില്ല.ഫ്ലോറജോണിനേയും ,ഫ്ലഫിയേയും ഞങ്ങള്‍ കൊണ്ടുപോയി. 


ആദ്യത്തെ ഒരാഴ്ച അവന്‍ മതാപിതാക്കളില്‍ നിന്നു വേര്‍പ്പെട്ടതിന്റെ ദുഖത്തിലായിരുന്നു.പെട്ടന്നല്ലേ ഒരു വീടു കാക്കാനുള്ള responsibilityഅവന്റെ ചുമലില്‍ വന്ന് വീണത്!എന്തായാലും അവന്‍ രാത്രി ശബ്ദം വല്ലതും കേട്ടാല്‍ കുരക്കാന്‍ തുടങ്ങി.ഒരു പേടിത്തൊണ്ടനില്‍ നിന്നു ധൈര്യശാലിയിലേയ്ക്കുള്ള Metamorphosis!!

ഏതാണ്ട് ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ Mdയ്ക്ക് നെയ്രൊബി[കെനിയ] ഹെഡ് ഓഫീസ്സിലേക്ക് മാറ്റമായി.സെകൂരിറ്റി പ്രശ്നം കാരണം നെയ്റോബിയില്‍ അപ്പാ‍ര്‍ട്ട്മെന്റില്‍ താമസ്സീക്കാനാണ് ഞങ്ങല്‍ തീരുമാനിച്ചത്.ഫ്ലഫിയെ കൊണ്ടുപോകാന്‍ സാധിക്കില്ല എന്നതു തീരുമാനമായപ്പോള്‍ എന്റെ മനസ്സമാധാനം നഷട്ടപ്പെട്ടു.പക്ഷെ ആ വീട്ടില്‍ Mdയ്ക്ക് പകരമായി വന്ന ആള്‍[സൌത്ത് ഇന്ത്യന്‍]അവനെ സ്നേഹത്തോടെ ഏറ്റെടുത്തു.

വേര്‍പാട് ദുസ്സഹമായിരുന്നു-ഫ്ലോറ,എന്നോടൊപ്പം കരഞ്ഞു-ഫ്ലഫി കഥയറിയാതെ നോക്കി നിന്നു.

ഫ്ലഫിയുടെ വിവരങ്ങള്‍ ഇടക്ക് ഫോണ്‍ ചെയ്തറിഞ്ഞു.ടാന്‍സാനിയായില്‍ പോകാന്‍ അവസരം വരുന്നതും കാത്തിരുന്നു.അവനെ കുറിച്ച് ഓര്‍ക്കാത്ത ദിവസ്സമില്ല. രണ്ടുവര്‍ഷത്തിനു ശേഷമാണ് Md ഒരു ഓഫീസ്സ് ജോലിയ്ക്കായി അവിടെ[മോഷി] പോകേണ്ടി വന്നത്.ഫ്ലഫി എങ്ങിനെ ഞങ്ങളെ കണ്ടാല്‍  പ്രതികരിക്കുമെന്ന   ഉല്‍കണ്ഠയിലായിരുന്നു ഞാന്‍.




വീടിന്റെ ഗേയ്റ്റ് തുറന്ന് ഞാന്‍ അവനെ വിളിച്ചപ്പോള്‍ അവന്‍ നിശബ്ദ്ധനായി,നിശ്ചലനായി എന്നെ ഉറ്റു നോക്കി.അടുത്തു ചെന്ന് ഞാന്‍ തൊട്ടപ്പോള്‍ ഇലക്ട്രിക് ഷോക്ക് കിട്ടിയപോലെ അവന്‍ റിയാക്ട് ചെയ്തു-  ചാടി മറിഞ്ഞ് , വട്ടം ചുറ്റി,കുരയും, ബഹളുവുമായി,എന്നെ ചെറുതായി കടിച്ച്  പരാതി പറഞ്ഞു-അവന്റെ  സന്തോഷപ്രകടനം കുറേ നേരം നീണ്ടുനിന്നു-

അവനെ നിയന്ത്രിക്കാന്‍ ഞാന്‍പാടുപെട്ടു. കണ്ട് നിന്നവര്‍ അത്ഭുതപ്പെട്ടു- മിണ്ടാപ്രാണിയുടെ ഓര്‍മ്മശക്തിയും സ്നേഹപ്രകടനവും  മനസ്സില്‍  തട്ടി.


           
രണ്ടു വഷത്തിനു ശേഷം ടാന്‍സാനിയ സന്ദര്‍ശിച്ചപ്പോള്‍    പിന്നീട് ഒരു വര്‍ഷത്തിനു ശേഷം മോഷിയില്‍ പോയിരുന്നെങ്കിലും ഫ്ലഫിയെ കാണാനായില്ല.ആ വീട്ടില്‍ താമസ്സിച്ചിരുന്ന ആള്‍ ഇന്ത്യയിലേയ്ക്ക് മടങ്ങിപ്പോയി-     ഫ്ലഫിയെ കൂട്ടുകാരനെ ഏല്പിച്ച്.


ഞങ്ങള്‍      അവിടെ ചെല്ലുമ്പോളാണറിയുന്നത് അവര്‍ Dar es Salaam [ടാന്‍സാനിയായുടെ തലസ്ഥാനം ] മിലേയ്ക്കു ഷിഫ്ട് ചെയ്ത വിവരം.ഒരു പക്ഷെ ഫ്ലഫിയെ കൂടി കൊണ്ടുപോയിട്ടുണ്ടാവും.നിരാശ തോന്നി .


എന്നും എന്റെ ഓര്‍മ്മയില്‍  കളിക്കുട്ടിയായ ആ  ഓമന നിറഞ്ഞു നില്‍ക്കുന്നു.അവിസ്മരണീമായ ഓര്‍മ്മകള്‍.ഇനി എന്നെങ്കിലും അവനെ കാണാന്‍ കഴിയുമോ?അവന്‍ എവിടെയായാലും എല്ലാ നന്മകളും നേരുന്നു.

26 അഭിപ്രായങ്ങൾ:

ramanika പറഞ്ഞു...

ചിത്രങ്ങളും വിവരണവും വളരെ നന്നായി !

Anil cheleri kumaran പറഞ്ഞു...

ഫ്ലഫി സുഖമായിരിക്കുന്നുണ്ടാവും തീര്‍ച്ച.

the man to walk with പറഞ്ഞു...

fluffy...midukkanaayirikkunnundaavum..

Typist | എഴുത്തുകാരി പറഞ്ഞു...

എനിക്കു് നായ്ക്കുട്ടികളെ ഇഷ്ടമാണ് അകലേന്നു കാണാന്‍, അടുത്തുവന്നാല്‍ പേടിയാണ്.

sm sadique പറഞ്ഞു...

പട്ടിയുടെ സ്നേഹം .......അതാണ്‌ പട്ടി കുട്ടികള്‍ .രസമുള്ള വിവരണം .

ശ്രീ പറഞ്ഞു...

ഫ്ലഫിയെ പറ്റിയുള്ള വിവരണം വളരെ ഇഷ്ടമായി.

രണ്ട് വര്‍ഷം കഴിഞ്ഞ് കണ്ടപ്പോഴും അവന് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞല്ലോ... അതാണ് യഥാര്‍ത്ഥ സ്നേഹം

krishnakumar513 പറഞ്ഞു...

ഫ്ലഫിയെ കാണാന്‍ ഇനിയും അവസരം ഉണ്ടാകട്ടെ...

ദിയ കണ്ണന്‍ പറഞ്ഞു...

Fluffy is cute..really liked him.. :)

വീകെ പറഞ്ഞു...

എന്റെ കണ്ണു നിറഞ്ഞു- മിണ്ടാപ്രാണിയുടെ ഓര്‍മ്മശക്തിയും സ്നേഹപ്രകടനവും മനസ്സില്‍ തട്ടി.

ശരിക്കുമതു ഫീൽ ചെയ്തൂട്ടൊ...!!
(എനിക്കു പട്ടികളെ പേടിയാ...ഞാൻ വീട്ടിൽ വളർത്തില്ല..)
ആശംസകൾ.

jyo.mds പറഞ്ഞു...

ramanika,kumaran,the man to walk with,typist,sadique,krishnakumar,Diya,ശ്രീ,വീ.കെ
വായിച്ചതിനും,അഭിപ്രായത്തിനും വളരെ നന്ദി

താരകൻ പറഞ്ഞു...

ഈ പോസ്റ്റ് വായിച്ചപ്പോൾ പണ്ട് വായിച്ച ഇൻ ക്രെഡിബിൾ ജേണി എന്ന നോവൽ ഓർമ്മവന്നു....ഒരു പൂച്ചയും രണ്ട് വളർത്തുനായ്ക്കളും തങ്ങളുടെ യജമാനനെ അന്വേഷിച്ചു പുറപെടുന്ന യാത്രയാണ് അതിന്റെ തീം....

jyo.mds പറഞ്ഞു...

താരകന്‍,അങ്ങിനെ എന്നെങ്കിലും എന്നെ ഈ ഓമനഫ്ലഫി എന്നെ അന്വേഷിച്ച് നെയ്രോബിയില്‍ എത്തിയെങ്കില്‍.....

ഡോ.വാസുദേവന്‍ നമ്പൂതിരി പറഞ്ഞു...

തളിക്കുളത്തെ സ്നേഹതീരത്തുവെച്ച്
കഴിഞ്ഞ ഓണക്കാലത്ത് ഒരു ഓമനപക്ഷികളുടെയും നായ്ക്കളുടെയും
പ്രദര്‍ശനം നടന്നിരുന്നു.
മനുഷ്യനും നായ്ക്കളും തമ്മിലുള്ള
സത്യസന്ധവും ഊഷ്മളവുമായ
സ്നേഹബന്ധങ്ങളുടെ കാഴ്ചകള്‍ അവിടെ കണാന്‍ കഴിഞ്ഞു.
ഇതിലെ ചിത്രങ്ങള്‍ ആ നല്ല ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതായിരുന്നു
അഭിനന്ദനങ്ങള്‍.

ശ്രീ പറഞ്ഞു...

താരകന്‍ മാഷേ. Incredible Journey സിനിമ ഉണ്ടല്ലോ. അതു തന്നെ അല്ലേ?

jyo.mds പറഞ്ഞു...

ഡോക്ടര്‍,എനിക്ക് പെറ്റ്ഷോ ഒന്നും കാണാന്‍ ഇതുവരെ അവസരം കിട്ടിയിട്ടില്ല-ഒരുപാട് ഇഷ്ടമാണ് പക്ഷികളേയും,നായ്ക്കളേയും-തെരുവു പട്ടിക്കുട്ടികളേ കണ്ടാല്‍ പോലും ഞാന്‍ നോക്കി നില്‍ക്കും.ഹിഹി

പട്ടേപ്പാടം റാംജി പറഞ്ഞു...

ഫ്ലഫിയെ പറ്റിയുള്ള വിവരണം വളരെ വിശദമായി തന്നെ പറഞ്ഞു.

ഇന്നത്തെ കാലത്ത് എന്തുകൊണ്ടും മനുഷ്യരെക്കാള്‍ സ്നേഹം പട്ടികള്‍ക്കാണ്‌.

jyo.mds പറഞ്ഞു...

റാംജി,വായിച്ചതിനു നന്ദി

ഗോപീകൃഷ്ണ൯.വി.ജി പറഞ്ഞു...

ഇതു വായിച്ചപ്പോള്‍ എനിക്കും തോന്നുന്നു “ വരും, വരാതിരിക്കില്ല”

വെള്ളത്തൂവൽ പറഞ്ഞു...

അതെ മനുഷ്യനെക്കാൾ വിശ്വസിക്കാവുന്നവൻ നായ ആണ്........
ഒരു മാത്ര അവിടെ എത്തിയ പോലെ തോന്നി...

മാത്തൂരാൻ പറഞ്ഞു...

വരും, വരാതിരിക്കില്ല എന്ന് പ്രതീക്ഷിക്കാം
ആശംസകളോടെ

jyo.mds പറഞ്ഞു...

ഗോപീകൃഷ്ണന്‍,വെള്ളത്തൂവല്‍,മാത്തൂരാന്‍-വന്നതിനും വായിച്ചതിനും നന്ദി

Vayady പറഞ്ഞു...

jyo, എല്ലാ മൃഗങ്ങളേയും എനിക്ക് ഇഷ്ടമാണ്‌. പ്രത്യേകിച്ച് പട്ടികളെ എനിക്ക് ജീവനാണ്‌. ഫ്ലഫി എവിടെയെങ്കിലും സുഖമായിരിക്കുന്നുണ്ടാവും എന്ന് തന്നെയാണ്‌ എന്റെ മനസ്സ്‌ പറയുന്നത്. എവിടെയായിരുന്നാലും അവന്‌ ഞാനും നന്മകള്‍ നേരുന്നു. ഈ പട്ടികളെകുറിച്ചുള്ള പോസ്റ്റ് എനിക്കൊരുപാട് ഇഷ്ടമായി.

jyo.mds പറഞ്ഞു...

vayadi-വായിച്ചതിന് നന്ദി-എനിക്കും പട്ടികളെ ജീവനാണ്

നീലത്താമര പറഞ്ഞു...

ഓരോ അവധിയ്ക്കും നാട്ടില്‍ ചെല്ലുമ്പോള്‍ വീട്ടിലെ ശുനകന്‍ കാണിക്കുന്ന സ്നേഹവാത്സല്യം ഒന്ന് വേറെ തന്നെയാണ്‌. അവയുടെ ഓര്‍മ്മശക്തി അപാരം തന്നെ.

നല്ല പോസ്റ്റ്‌... ആശംസകള്‍.

എറക്കാടൻ / Erakkadan പറഞ്ഞു...

ishtaayi..sathyam

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഫ്ലഫിയും അങ്ങിനെ ക്ലച്ചുപിടിച്ചു ഈ ശുനകകുടുംബകഥയിലൂടെ..അല്ലേ ജ്യോ