2010, ഫെബ്രുവരി 28, ഞായറാഴ്‌ച

എന്റെ ഓമന[ഒന്നാം ഭാഗം]

ടാന്‍സാനിയായില്‍ കഴിയുന്ന കാലം. വലിയ വീട്-മുന്‍ വശത്തു നീണ്ടു കിടക്കുന്ന   പൂന്തോട്ടം- പിറകില്‍   വഴിതിനയും, തക്കാളിയും,കോവയ്ക്കായും,....നിറഞ്ഞപച്ചക്കറിത്തോട്ടം.


പിന്നെഫ്ലോറ [housegirl], ഫ്ലോറയുടെ ഭര്‍ത്താവ് ജോണ്‍[gardener],അവരുടെമൂന്നുകുട്ടികള്‍[രെജീന,ഐറീന്‍,
ആന്റണി] താമസ്സിക്കുന്ന വീട്. ഒരു മൂലയിലായി മൂന്നു മുറിയുള്ള dog shed. കൂടിനുമുന്നില്‍ കമ്പി   വേലികെട്ടിയ ഒരു platform[നായകള്‍ക്ക് വെയിലുകൊള്ളാനാവാം].

 എനിക്ക് നായകളോട് വലിയ ഇഷ്ടമാണ്.അതുകൊണ്ട് ആ നായക്കൂടിനടുത്തു ചെന്ന് അവിടത്തെ അന്തേവാസികളോട് അടുക്കാന്‍ ഞാന്‍ ശ്രമം തുടങ്ങി. ടോമി[male dog] അപരിചിതരെ കടിക്കും. വളരെ aggressive ആയി എന്നെ കണ്ടപ്പോള്‍ കുരയ്ക്കാന്‍തുടങ്ങി. ഹാപ്പി[female]സ്ത്രീസഹജമായ dignity പാലിച്ച് അതികം ബഹളം വെക്കാതെ അടുത്ത് നില്‍പ്പുണ്ട്.ഈ ടോമി എന്ന ഭീകരനെ എങ്ങിനെ എന്റെ ചൊല്‍പ്പടിക്കു കൊണ്ടുവരും എന്ന ചിന്തയിലാണ്ടു ഞാന്‍.

 
                ടാന്‍സാനിയയില്‍ ഞങ്ങള്‍ താമസ്സിച്ചിരുന്ന വീട് 

രാത്രി പത്തു മണിയായാല്‍ ഇവരെ തുറന്നു വിടും.ഇവരോട് ദോസ്തി കൂടാനായി ഞാനും,MDയും ഇവര്‍ക്ക് അടുക്കള ജനലിലൂടെ ബ്രെഡ് എന്നും കൊടുക്കാന്‍ തുടങ്ങി.
പിന്നീട് ഞങ്ങളെ കണ്ടാല്‍ അവര്‍ ബഹളം കൂട്ടാറില്ല.

ഒരു ദിവസ്സം-വൈകുന്നേരം വീടിനു ചുറ്റും നടക്കാന്‍ ഇറങ്ങിയതാണ്.പെട്ടന്നാണ് ടോമി മുന്നില്‍ നില്‍ക്കുന്നതു കണ്ടത്-ഭയം കൊണ്ട് ഞങ്ങള്‍ മരവിച്ചു നിന്നു-ഞാന്‍ ചങ്ങാത്തം കൂടാനായി വിറക്കുന്ന സ്വരത്തില്‍ ടോ..മീ‍മീ‍..ടോ..മീമീ...എന്നു വിളിക്കാനും.MDക്ക് നായക്കളെ പേടിയാണ്.നമ്മുടെ ടോമി 6അടി ഉയരമുള്ള കന്‍പിവേലി high jump ചെയ്താണ് ഊരുചുറ്റുന്നത്.അവന് സ്വാഹിളിയേ മനസ്സിലാവൂ!!![അവനെ ഒരു പോലീസ്സുകാരന്‍ trainചെയ്തിട്ടുണ്ടത്രെ]. പക്ഷേ ഞങ്ങളെ അതിശയിപ്പിച്ചുകൊണ്ട്  അവന്‍ പതുക്കെ വാലാട്ടി  അടുത്തുവന്നു  masterന്റെ ഉത്തരവിനായി തല കുനിച്ച് കാത്തു നിന്നു!!   പതുക്കെ    ഞാനവനെ തലോടി. അവന്‍  ചെവിയൊക്കെ മടക്കി ചിരിക്കുന്ന കണ്ണുകളോടെ  വാലാട്ടി സ്നേഹമറിയിച്ചു.


അപ്പോളാണ് ‘ടോമി,നക്കൂജ്യാ [come here]-ടോണ്ട കൂളേ’[go inside]എന്നു പറഞ്ഞ് ജോണ്‍ ഓടിയെത്തുന്നത്-ടോമി പതുക്കെ വാല്‍ താഴ്ത്തി കൂടിനുള്ളില്‍ കയറി.അന്നു മുതല്‍ mdയും നായക്കളെ സ്നേഹിക്കാന്‍ തുടങ്ങി.

പിറ്റേ ദിവസ്സം മുതല്‍ ജോണിന്റെ സഹായത്തോടെ ടോമി-ഹാപ്പി മാരെ ഞാന്‍ രാവിലേയും വൈകുന്നേരവും നടക്കാന്‍ പുറത്തിറക്കി തുടങ്ങി-പിന്നീട് ഞാന്‍ തനിയെ അവരെ എന്നും morning-evening walkന് കൊണ്ടുപോയിത്തുടങ്ങി.

പലപ്പോഴും രാത്രി പുറത്തേക്ക് നോക്കുമ്പോള്‍     ഡാനിയല്‍ എന്ന night watchmanഉറങ്ങുന്നതും ടോമി വീടിനു ചുറ്റും കാവല്‍ നടക്കുന്നതും കാണാറുണ്ട്.തികച്ചും വിശ്വസ്തനായ ഒരു കാവല്‍ക്കാരനായിരുന്നു അവന്‍.

ഒരു ദിവസ്സം അവനെ rabies vaccination കൊടുക്കാനായി ഞങ്ങളൊരു veterinary doctorറെ വരുത്തി.സകല സജ്ജീകരണങ്ങളായാണ് അയാള്‍ വന്നത്-ടോമിയുടെ വായ്, ലെതര്‍ മാസ്ക് കൊണ്ട് കെട്ടി,അവനെ ബലമായി പിടിച്ചാണ് injection കൊടുത്തത്-


എങ്ങിനേയാണന്നറിയില്ല-മാസ്ക് ഊരിയതോടെ അവന്‍ ഡോക്ടറെ കാലില്‍ കടിച്ചു-ജോണ്‍ പിടിച്ചതിനാല്‍ പല്ലൊന്നു കൊണ്ടേ ഉള്ളൂ-ഡോക്ടര്‍ പേടിച്ച് വിയര്‍ത്തു കുളിച്ചു-

പിന്നീട്  ഇവനെ കുത്തിവെയ്ക്കാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായിട്ടില്ല.

കുറച്ചു മാസങ്ങള്‍ക്ക് ശേഷം ടോമി-ഹാപ്പി ദമ്പതികള്‍ക്ക് 7 കുഞ്ഞുങ്ങള്‍ ജനിച്ചു-എനിക്കു കുറേ സന്തോഷം ഉളവാക്കിയ ഒരു സംഭവമായിരുന്നു ഇത്.

[തുടരും]

14 അഭിപ്രായങ്ങൾ:

Typist | എഴുത്തുകാരി പറഞ്ഞു...

എനിക്കു നായകളെ ഭയങ്കര പേടിയാണ്.

ramanika പറഞ്ഞു...

ഇഷ്ട്ടപെട്ടു!
ഇവര്‍ മനുഷ്യരേക്കാള്‍ എത്ര ഭേദം അല്ലെ ?

the man to walk with പറഞ്ഞു...

thudaratte...

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ടാൻസാനിയയിൽ തമസിച്ചിരിന്ന കൊട്ടാരവും,നായ ദമ്പതിമാരുടെ കഥയുമൊക്കെയിഷ്ട്ടപ്പെട്ടു(അവരുടെ പുത്തൻ കുടുംബപടവും കൂടി കൊടുക്കാമായിരുന്നൂ

sm sadique പറഞ്ഞു...

ടാന്‍സാനിയന്‍ കഥ തുടരട്ടെ .....

jyo.mds പറഞ്ഞു...

typist,ഇവരെ മനുഷ്യരേക്കാള്‍ വിശ്വസ്സിക്കാം
ramanika-ശരിയാണ്
the man to walk with-നന്ദി
sm sadique-നന്ദി
Bilatthipattanam-foto,digicamല്‍ അല്ല എടുത്തത്-തിരഞ്ഞു നോക്കട്ടെ.

വെള്ളത്തൂവൽ പറഞ്ഞു...

@jyo,
ഞാൻ ഇവിടെ ആദ്യമാണ്, “ഞ്ഞുങ്ങള്‍ ജനിച്ചു-എനിക്കു കുറേ സന്തോഷം ഉളവാക്കിയ ഒരു സംഭവമായിരുന്നു ഇത്.“ ഞാൻ തെറ്റിദ്ധരിച്ചോ എന്ന് ഒരു സംശയം പിന്നാ ടോമിടെ കാര്യം ഓർത്തത്, നല്ലരസമുള്ള വായന തന്നു നന്ദി...... ഒരു തൻത്സാനിയാ കഥ എനിക്കും പറയാനുണ്ട് അത് പിൻ‌വഴികളിൽ വായിക്കാം ........

വീകെ പറഞ്ഞു...

താൻസാനിയൻ അനുഭവങ്ങൾ നന്നായിരിക്കുന്നു.. വിവരണത്തോടൊപ്പം അവിടത്തെ നല്ല നല്ല ഫോട്ടോകളും കൊടുക്കാൻ മറക്കണ്ടാട്ടൊ...

ആശംസകൾ....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ellavidha nanmakalum, ashamsakalum nerunnu..........

Anil cheleri kumaran പറഞ്ഞു...

തുടരട്ടെ ടാന്‍സാനിയന്‍ സഫാരി.

ദിയ കണ്ണന്‍ പറഞ്ഞു...

waiting for the next part of the story...

jyo.mds പറഞ്ഞു...

വെള്ളത്തുവല്‍,വീ.കെ.ജയരാജ്,കുമാരന്‍,ദിയ
വായിച്ചതിന് നന്ദി

ശ്രീ പറഞ്ഞു...

നായ്ക്കളെ എന്നല്ല ഇങ്ങനത്തെ ഏതു തരം ജീവികളേയും എനിയ്ക്ക് നല്ല ഇഷ്ടമാണ്. അതു കൊണ്ട് വളരെ താല്പര്യത്തോടെ വായിച്ചു.

ടോമിയുടെ കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തീരിയ്ക്കുന്നു. :)

jyo.mds പറഞ്ഞു...

ശ്രീ-ഞങ്ങള്‍ അവിടെ നിന്ന് ഷിഫ്ട് ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ ടോമി മരിച്ചു പോയി[സങ്കടം കാരണം ഞാന്‍ അടുത്ത പോസ്റ്റിലും ഈ വിവരം എഴുതിയില്ല].ആ വിട്ടില്‍ പിന്നീട് വന്ന ആള്‍ കാര്‍ reverse എടുക്കുമ്പോള്‍ ടോമി അടിയില്‍ പെട്ടുപോയത്രെ-പ്രായം കാരണം അവന്റെ കേള്‍വിക്കുറവുകൊണ്ടാകാം.