2009, നവംബർ 13, വെള്ളിയാഴ്‌ച

ഗദ്ഗദം-ഒരമ്മയുടെ

പതിവു പോലെ  രെജിസ്റ്റര്‍ സൈന്‍ ചെയ്തു സ്റ്റാഫ് റൂമില്‍ എത്തിയപ്പോള്‍ എല്ലാവരുടേയും അടക്കിയ സംസാരം- ‘അഭിഷേക്  വെള്ളത്തില്‍  മുങ്ങി മരിച്ചു’.

 എട്ടാം ക്ലാസില്‍    എന്റെ   ബയോളജി പിരീഡില്‍ , ഇടത്തുവശത്തെ നിരയില്‍ മൂന്നാം ബെഞ്ചില്‍ ഇരിക്കുന്ന  കറൂത്ത നീണ്ട് മെലിഞ്ഞ അഭിഷേക് എന്ന ശാന്തനായ കുട്ടിയെ ഞാന്‍ ദുഖത്തൊടെ അനുസ്മരിച്ചു.പഠിക്കാന്‍ അവന്‍ മിടുക്കനായിരുന്നു.

വാഷിയില്‍ [നവിമുംബൈ] സ്കൂളിനടുത്താണു അവന്‍ താമസ്സിക്കുന്നത്.വാഷി കഴിഞ്ഞാല്‍ കോപ്പര്‍കൈരാനെ എന്ന സ്ഥലമാണു-അന്നു[1994ല്‍] ഈ രണ്ടു സ്ഥലങ്ങള്‍ക്കിടയില്‍, അവിടെ ഇവിടെ വെള്ളം കെട്ടിക്കിടപ്പുള്ള ചതുര്‍പ്പു നിലമാണ്.അഭിഷേക് കൂട്ടുകാരോത്തു വൈകുന്നെരം അവിടെ പന്തു കളിക്കുന്നതിനിടയില്‍ പന്തു വെള്ളത്തില്‍ വീണു.അതെടുക്കാന്‍ പോയ അഭിഷേക്കിന്റെ കാല്‍ ചെളിയില്‍ കുടുങ്ങി.അവനെ രക്ഷിക്കാനായി അവന്ടെ ഒരു കൂട്ടുകാരന്‍ ഓടി വെള്ളത്തിലിറ്ങ്ങി-അവനും താഴുന്നതു കണ്ട് മൂന്നാമത്തെ കുട്ടിയിറങ്ങി-മൂന്നു കുട്ടികളും മുങ്ങി മരിച്ചു.

പോസ്റ്റ്മോട്ടം കഴിഞ്ഞു പൊതുദര്‍ശനത്തിനു വെച്ച മൂന്നു നിര്‍ജ്ജീവ ശരീരങ്ങള്‍-

കൂട്ടക്കരച്ചിലിന്റെയും,ജനത്തിരക്കിന്റേയും ഇടയിലൂടെ ഞാനൊന്നെത്തി നോക്കി-വെള്ളവസ്ത്രത്തില്‍ പൊതിഞ്ഞ കുരുന്നു കുട്ടികള്‍.വിങ്ങുന്ന മനസ്സോടെ തിരിച്ചു പോന്നു.ദുബായില്‍ ജോലി ചെയ്തിരുന്ന അവന്റെ അഛന്‍ എത്തി.പിന്നിട് നടന്ന വിവാദം മൂലം ശവസംസ്ക്കാരം നീണ്ടു-അഛനമ്മമാര്‍  ഹിന്ദുവും മുസ്ലീമുമാണു-ഒരു പാടു തര്‍ക്കത്തിനു ശേഷം അവനെ മുസ്ലിം മുറക്കു അടക്കം ചെയ്തു..കഷ്ടം-ഈ ദുരന്തത്തിനിടയിലും ജാതിയും,മതവും......

വര്‍ഷങ്ങള്‍ കടന്നുപോയി.പേരെന്റ്സ് ഓപ്പന്‍ ഡെയുടെ [കുട്ടികളുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് അച്ഛനമ്മമാരെ കാണിക്കുന്ന ദിവസ്സം]അന്ന് ഒക്കത്ത് ഒരു പെണ്‍കുഞ്ഞുമായി വന്ന ആ അമ്മ-‘മിസ്സേ,രാജയെ നന്നായി ശകാരിക്കണം,അവന്‍ പഠിക്കാന്‍ മടിയാനാണ്,എന്റെ പൊന്നു പോലുള്ള മോനെയല്ലെ മുകളിലേക്ക് വിളിച്ചത്’എന്നു ഹിന്ദിയില്‍ പറഞ്ഞു, അവര്‍ കരയാന്‍ തുടങ്ങിയപ്പോളാണു അവര്‍ അഭിഷേകിന്റെ അമ്മയാണന്നു മനസ്സിലായത്.


അന്നു ഞാന്‍ XB ക്ലാസ്സ് ടീച്ചറാണ്.ക്ലാസ്സില്‍ മുന്‍ ബെഞ്ചില്‍ ഇരിക്കുന്ന എപ്പോഴും ചിരിക്കുന്ന മുഖമുള്ള രാജ എന്ന ഉയരം കുറഞ്ഞ കുട്ടി അഭിഷേകിന്റെ അനിയനാണെന്ന് അന്നു ഞാന്‍ മനസ്സിലാക്കി.പഠിപ്പില്‍ അവന്‍ അല്പം പുറകില്‍ ആയിരുന്നു.
പ്രോഗ്രെസ്സ് കാര്‍ഡില്‍,  പല വിഷയത്തിന്റെ താഴെയും ചുവന്ന വരയുണ്ട്.

എല്ലാ ഓപ്പെന്‍ ഡെക്കും അവന്റെ അമ്മ വരും-കരയും.S.S.C പരീക്ഷ അടുത്തതോടെ മറ്റു വീക് സ്റ്റൂഡന്‍സിനൊപ്പം അവനും സ്പെഷല്‍ ക്ലാസ്സ് കൊടുത്തു.അവന്‍ ഒരു വിധം S.S.C പാസ്സായി.പിന്നീട് ഞാന്‍ അവ്നേയോ അമ്മയേയോ കണ്ടിട്ടില്ല.

ഒരു ദിവസ്സം മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങാന്‍ നില്‍ക്കുബോള്‍ പിന്നില്‍ നിന്ന് ‘മിസ്സേ’എന്ന വിളി കേട്ടു ഞാന്‍ തിരിഞ്ഞു നോക്കുബോള്‍ രാജയുടെ അമ്മയാണ്-എനിക്കു സന്തോഷം തോന്നി-

[2002 ഒരു മാര്‍ച്ച് മാസത്തിലാണ്]-ഉടനെ രാജയെക്കുറിച്ചന്വേഷിച്ചു.‘അവന്‍ ഈ ജനുവരിയില്‍ പോയില്ലേ’-എന്നു പറഞ്ഞു കരയാന്‍ തുടങ്ങി-എന്താണിവര്‍ പറയുന്നെതെന്നു മനസ്സിലാവാതെ ഞാന്‍ അന്തം വിട്ടവരെ നോക്കി.അവര്‍ എണ്ണിപ്പെറുക്കി കരയുന്നതിനിടയില്‍ മനസ്സിലായി- രാജ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടുവെന്നു- -അവന്‍ ഡിപ്ലോമ കഴിഞ്ഞു ജോലിക്കു കയറിയിട്ട് 6 മാസമേ ആയുള്ളൂ-അവന്റെ മൊബൈല്‍ ഫോണ്‍ ഓണ്‍ ആയി ബൈക്കിനടുത്ത് കിടപ്പുണ്ടായിരുന്നുവത്രെ. ബൈക്ക് ഓടിക്കുന്ന സമയത്തു മൊബൈല്‍ ഫോണില്‍ സംസാരിച്ചതാവാം അപകടകാരണം--


സ്വാന്തനവാക്കുകളില്ലാതെ ഞാന്‍ നിസ്സഹായയായി ആ അമ്മയുടെ കണ്ണുകളില്‍ നോക്കി.

ഈശ്വരാ,ഇതെന്തു പരീക്ഷണം?എന്തിന് ഒന്നിനു പിറകില്‍ ഒന്നായി ദുഖം മാത്രം ആ അമ്മക്കു കൊടുത്തു?

21 അഭിപ്രായങ്ങൾ:

പ്രവീണ്‍ വട്ടപ്പറമ്പത്ത് പറഞ്ഞു...

ഈ കച്ചവടക്കാരെ ഒക്കെ തല്ലിക്കൊന്നു കുട്ടികള്‍ മാത്രം ഇവിടെ ജീവിക്കട്ടെ ...

Typist | എഴുത്തുകാരി പറഞ്ഞു...

അതെ, വല്ലാത്ത പരീക്ഷണം തന്നെ. എന്തു ചെയ്യാം, എല്ലാം സഹിക്കുകയല്ലാ‍തെ. പാവം ആ അമ്മ.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

ഒന്നും കുറിക്കാന്‍ തോന്നുന്നില്ല

ശ്രീ പറഞ്ഞു...

നൊമ്പരപ്പെടുത്തുന്ന കുറിപ്പ്...

ചിലപ്പോഴൊക്കെ വിധി വളരെ ക്രൂരമായാണ് ചിലരുടെ ജീവിതത്തില് ഇടപെടുന്നത്... അല്ലേ?

ഉപാസന || Upasana പറഞ്ഞു...

:-(

വീകെ പറഞ്ഞു...

അതെ, ദൈവം പലപ്പോഴും വളരെ ക്രൂരമായാണ് പലരുടേയും ജീവിതത്തിൽ പെരുമാറുന്നത്..?!!

Sureshkumar Punjhayil പറഞ്ഞു...

Jeevitham thanne yathrayakumpol...!
Manoharam, Ashamsakal...!!!

krishnakumar513 പറഞ്ഞു...

നന്നായി എഴുതുന്നു.........തുടരുക

അജ്ഞാതന്‍ പറഞ്ഞു...

വിധിയുടെ പരീക്ഷണങ്ങള്‍ക്ക് മുന്നില്‍ നിരാലംബരായ അമ്മമാര്‍ക്ക്..വേണ്ടി..ആശംസകള്‍..നല്ല എഴുത്ത്..

ramanika പറഞ്ഞു...

എല്ലാം ദൈവത്തിന്റെ കയ്യില്‍ എന്ന് സമാധാനിക്കുക !
ഹാപ്പി ക്രിസ്മസ്

jyo.mds പറഞ്ഞു...

Praveen,Typist,ദിനേശ്,ശ്രീ,ഉപാസന,വീ,കെ,sureshkumar,krishnakumar,bijli.ramanika
വായിച്ചതിനും,അഭിപ്രായത്തിനും വളരെ നന്ദി.

ചേച്ചിപ്പെണ്ണ്‍ പറഞ്ഞു...

.....................

Cartoonist പറഞ്ഞു...

ഇവിടെ ഏങ്ങലടിയാണല്ലൊ :(
എന്നിട്ടും, ആഴം കുറഞ്ഞ തമാശകള്‍ നിരത്തിവെച്ച
എന്റോടേയ്ക്ക് വന്നതില്‍ സന്തോഷം :)

ഗോപീകൃഷ്ണ൯.വി.ജി പറഞ്ഞു...

കണ്ണുകള്‍ നിറയുന്നു..

jyo.mds പറഞ്ഞു...

ചേച്ചിപ്പെണ്ണ്,Micky Mathew,ഗോപീകൃഷ്ണന്‍,നന്ദി-വായിച്ചതിന്.

cartoonist,എന്റെ മറ്റു ബ്ലോഗുകളില്‍ സന്തോഷത്തിമര്‍പ്പാണു കേട്ടോ.

അജ്ഞാതന്‍ പറഞ്ഞു...

ശരിയാണ്..ജ്യോ..എന്നും..ദുഃഖങ്ങള്‍ മാത്രങ്ങള്‍ വിധിക്കപ്പെട്ടിട്ടുള്ള..എത്രയോ..ജന്മങ്ങള്‍ ഇതുപോലെ..വല്ലാത്ത സങ്കടം തോന്നി...വായിച്ചപ്പോള്‍.....

Anil cheleri kumaran പറഞ്ഞു...

പാവം ആ അമ്മ.

jyo.mds പറഞ്ഞു...

Bijli,Kumaran...നന്ദി

Umesh Pilicode പറഞ്ഞു...

:-)

Sulfikar Manalvayal പറഞ്ഞു...

മനസ്സറിഞ്ഞു എഴുതുന്നവ .. അവ മനസ്സറിയാതെ കണ്ണുകളെ നിറക്കാറുണ്ട്...... നന്നായി.......
ആ അമ്മയുടെ സങ്കടത്തില്‍ ചേരുന്നു......... അകാലത്തില്‍ ബ്ലഡ്‌ കാന്‍സര്‍ വന്നു മരിച്ച എന്റെ പോന്നനിയനെ സ്മരിക്കുന്നു ഞാനിവിടെ.......
അവനോടൊപ്പം സ്മരിക്കുന്നു ഞാനാ അമ്മയുടെ ഇരു മക്കളെയും...... ചിലപ്പോള്‍ വിധി അങ്ങിനെയാ......... അതിനിഷ്ട്ടം.....
ഇല്ല ഒന്നും പറയുന്നില്ല....... അല്ല ......... പറയാനില്ല....

jyo.mds പറഞ്ഞു...

ദിയ,ഉമേഷ് ,sulfi-
വായിച്ചതിന് നന്ദി