എവിടെ നിന്നു തുടങ്ങണം എന്നറിയില്ല.ഒരു പ്രാര്‍തനയോടെ തന്നെ ആവട്ടെ.എനിക്കു എല്ലാ സൌഭാഗ്യങ്ങളും തന്ന് അനുഗ്രഹിച്ച സര്‍വേശ്വരനോടു നന്ദി.എന്നെ താലോലിച്ചു വളര്‍ത്തി വലുതാക്കിയ എന്റെ മാതാപിതാക്കളെ ഞാന്‍ നമസ്കരിക്കുന്നു. സ്നേഹസബന്നനും, നന്മനിറഞ്ഞവനും ആയ എന്റെ മാര്‍ഗദര്‍ശകന്‍ ജീവിതപങ്കാളിക്കു സ്തുതി.
ജന്മനാടുമായി എന്റെ umbilical cord അറ്റു പോയിട്ടു വര്‍ഷങ്ങല്‍ ഏറെ ആയി.പക്ഷെ ഞാനെന്നുംസന്തോഷത്തോടെ അയവിറക്കുന്ന ഒന്നുണ്ട്.എന്റെ കുട്ടികാലം.എന്റെ സ്വപ്നങ്ങളുടെ അണിയറ എന്നും എന്റെ ഗ്രാമമായിരുന്നു.
മുനി പ്രത്യക്ഷപെട്ടു ഒരു വരം തരാമെന്നു പറഞ്ഞാല്‍ ഞാന്‍ ചോദിക്കുന്ന ഒന്നുണ്ട്.--“എന്റെ ബാല്യകാലം എനിക്കു തിരിച്ചുതരൂ ”എന്ന്.
പൂമുഖത്തില്‍ വിരിച്ച പുല്ലുപായില്‍ ഇരുന്ന് ‘രാമ രാമ രാമ രാമ ,രാമരാമ പാഹിമം, മുകുന്ദരാമ പാഹിമം’എന്നു ചൊല്ലുന്ന സന്ധ്യാനാമത്തിന്റെ വരികല്‍ ഓര്‍മ്മകയത്തില്‍ നിന്നൊന്ന് തപ്പിയെടുക്കാന്‍ ശ്രമിച്ചു.ഇല്ല മറന്നു പോയിരിക്കുന്നു.
ഞാന്‍ ജനിച്ചത് പ്രകൃതിരമണീയമായ ഒരു ഗ്രാമത്തിലാണ്. രണ്ട് ആണ്‍കുട്ടികല്‍ക്കു-ശേഷം, ഒരു മൂന്നാങ്കാല്‍ പെണ്ണായി.-
അഛമ്മ പറ്ഞ്ഞു-‘മൂന്നാങ്കാല്‍ പെണ്ണ് മുടിപൂ ചൂടും’എന്ന്. എനിക്കു ഒന്നര വയസ്സിനു താഴെ എന്റെ അനിയത്തി. അന്ന് അചഛന് TeachersTraining Collegeല്‍ ആന്നു ജോലി.അമ്മ വീട്ടുഭരണവും. ഒരുപാടു ഭൂസ്വത്തുള്ള കാലം. ചെരിയന്‍പാറ്യും,തേഞ്ചേരിയും,കൊഞന്റെ
ഞാലും, കണ്ണഞ്ചിറയും, കോട്ടൂവേലപടിയും...ഒക്കെ ഉള്ള കാലം.
തൊഴുത്തില്‍ നിറയെ കന്നുകാലികല്‍-അവരെ നോക്കാന്‍ വെലായുധനും മകന്‍ കുട്ടനും. വീട്ടിലും, പാടത്തും, പറബിലും നിറയെവേലക്കാര്‍.
അറയില്‍ നിറയെനെല്ല്. കയ്യാലയില്‍ നാളികേരത്തിന്റെയും, അടക്കയുടേയും കൂബാരം. തറവാടിന്റെ പ്രൌഡി വിളിച്ച് അറിയിക്കുന്ന ചെന്‍ബും ചരക്കും കോവണിമുറിയുടെ മൂലയില്‍. വൈക്കോല്‍ കളത്തില്‍ മല പോലെ ഉയര്‍ന്നു നില്‍ക്കുന്ന വൈക്കോല്‍ തുറു. വീടിന്റെ തെക്കെപ്പുറത്ത് രണ്ട് വലിയ പടര്‍ന്നു പന്തലിച്ച പുളിമാവുകല്‍- അമ്മയുടെ എത്ര എത്ര കടുമാങ്ങാഭരണികളും, ഉപ്പുമാങ്ങാ ഭരണികളും ഇവര്‍ നിറച്ചിട്ടുണ്ട്?
മൂവാണ്ട്ന്‍മാവിലും,പ്രിയൂര്‍മാവിലും,മാങ്ങ കാരുന്ന അണ്ണാര്‍ക്കണ്ണന്‍.

മുരിങ്ങചില്ലകളില്‍ കലപിലകൂട്ടി ഊഞ്ഞാലാടുന്ന പനം തത്തകള്‍. പുതുമഴമണ്ണിന്റെ മണമേറ്റാല്‍ പൂക്കുന്ന മുല്ലപന്തല്‍. തെച്ചികൊമ്പില്‍ കൂടൂനെയ്യുന്ന തേന്‍ കിളി.
വടക്കു വശത്തുള്ള പുളിമരപൂക്കളില്‍ തേന്‍ കവരുന്ന തെനീച്ചകല്‍ക്കായി ഒരുക്കിയ ചെറിയ ദ്വാരമുള്ള മണ്‍കുടങ്ങല്‍.
വടക്കു വശത്തുള്ള പുളിമരപൂക്കളില്‍ തേന്‍ കവരുന്ന തെനീച്ചകല്‍ക്കായി ഒരുക്കിയ ചെറിയ ദ്വാരമുള്ള മണ്‍കുടങ്ങല്‍.
ഈ പുളിമരങ്ങളിള്‍ കയറി അടുത്തുള്ള കരിമ്പനയില്‍പനയില്‍ നിന്ന് ചേട്ടന്മാര്‍ എത്ര പനനൊങ്ക് അരിവാല്‍ തോട്ടി കൊണ്ട് വലിച്ചിട്ടിട്ടുണ്ട്.
5 അഭിപ്രായങ്ങൾ:
kuttikalavum tharavadum ellam praviskalkku oru nostalgia anu...
nattil ollavarku athintey vila ariyillallloo...
ശരിയാണ്.അക്കരെ നിന്നാല്‍ ഇക്കരെ പച്ച
പലതും ഇല്ലാതെ ആകുമ്പോഴേ അത് എത്ര വലുതായിരുന്നു എന്ന് നമ്മള്‍ ഓര്‍ക്കുകയുള്ളൂ ...ആശംസകള്‍
ഗ്രാമത്തിലേക്കുള്ള വഴി മറന്നുപോവരുത്... ചിത്രംവരയില്‍ താല്പര്യമുണ്ടെങ്കില്‍ വിദേശത്തിരുന്ന് നിങ്ങളുടെ മനസ്സിലുള്ള ഗ്രാമത്തിന് ജീവന്‍ കൊടുക്കൂ.... എല്ലാവര്‍ക്കുമായി....
thalayambalath,താങ്കളെപോലെ സങ്കല്പത്തിനു നിറം കൊടുക്കാനുള്ള കഴിവൊന്നും എനിക്കില്ല കേട്ടൊ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ